Tuesday, October 29, 2013

Oru Bodhodayam!!

"ഏകദേശം രണ്ടു വർഷമായി ഞാൻ ബ്ലോഗിൽ എന്തെങ്കിലും ഒന്ന് കുത്തി കുറിച്ചിട്ട്. എന്തോ, ഒന്നും വിചാരിച്ച പോലെ അങ്ങ്‌ നടന്നില്ല. ജീവിതത്തിൽ എവിടെയെങ്കിലും ഒന്ന് എത്തിപെടാനുള്ള തത്രപാടിൽ ഇതിനിഒക്കെ എവിടെ സമയം? ആകെ മിച്ചം വന്നത് കുറച്ചു നഷ്ടങ്ങൾ  മാത്രം.

ഈ കാലമാത്രെയും ഞാൻ എങ്ങനെ ആയിരുന്നെന് ഒര്കുമ്പോൾ, എന്തോ എന്റെ നെഞ്ചിൽ വല്ലതോരന്തൽ.

ഒരു കാൽ കാശിനു   പോലും ഗതിയിലാണ്ട് അലഞ്ഞൊരു കാലമുണ്ടായിരുന്നു...ആകെ കൂടെ എന്റെ സ്വത്ത്‌ എന്ന് പറയാൻ ഞാൻ സ്നേഹിച്ചിരുന്ന കുറച്ചു ആൾകാർ മാത്രം....അതിലും ചില മാറ്റങ്ങൾ വന്നിരിക്കുന്നു..."

ഇനി എന്താവും എന്റെ ജീവിതത്തില്, എങ്ങനെയാവും ഇനി എന്റെ മുന്നോട്ടുള്ള യാത്ര?"

ഒരു ദിശാബോധം നഷ്ട്ടപെട്ട നിലാവത്തെ കോഴിയെ പോലെ എന്റെ മനസ് അലഞ്ഞു.

എന്നാലും ഈശ്വരൻ എന്നെ കയ്യ്വിടില്ലെന്ന് എന്നിൽ ഒരു ശബ്ദം പറയുന്നുണ്ടായിരുന്നു.

ആ ഒരു ക്ഷണത്തിൽ ഞാൻ ഒരു നേരിയ വെളിച്ചം കണ്ടു. എന്റെ മനസ്സ് അപ്പൊ പറഞ്ഞു, " Do not worry my child, there  is always light at the end of the tunnel"

അങ്ങനെ ഓരോന്ന് ആലോചിച്ചു ഇരുന്ന പരമന് അപ്പോഴാണ്‌ ഒരു ബോധോദയം ഉണ്ടായത്. താൻ എവിടെയാണെന് അപ്പൊഴനവൻ തിരിച്ചറിഞ്ഞത്. വെളിക്കിരുന്ന പരമൻ പതുക്കെ കാര്യം സാധിച്ചു തരിച്ച കാലുകളും ആയി പിച്ച പിച്ച നടന്നു പുറത്തേക്കു വന്നു.

"ഹാവു് എന്തൊരാശ്വാസം, പക്ഷെ ഈ കാൽ തരിപ്പ്....വെറുതയല്ല ആൾകാർ പറയന്നുന്നത്, ഏറ്റവും കൂടുത്തൽ concentration കിട്ടുന്ന സ്ഥലം വേറെ ഒന്നും ഇല്ല്യ. ഇനി പോയി കെടന്നു ഉറങ്ങട്ടെ."

ശുഭം!!!

No comments:

Post a Comment