Friday, November 1, 2013

Oru phoninde Kadha!!

ഈ കഥ വല്ലാത്തൊരു കഥ തന്നെയാ!! നമ്മുടെ ഒരു സുഹൃത്തിന്റെ ഫോണ്‍ തിരിച്ചു പിടിക്കാൻ ഉള്ള കഥ.

സമയം: പുലര്ച്ചെ 6:00 മണി.
സ്ഥലം: മടിവാള
ടാർഗറ്റ്: ഒരു A/C സ്ലീപേർ ബസ്‌.

ഞങ്ങള്ക്ക് തലേന്നേ ഫോണ്‍ പോയതിന്റെ വിവരം ലഭിച്ചിരുന്നു. പക്ഷെ ഒരൊറ്റ കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ. ഈ ഫോണ്‍ കണ്ടുപിടിച്ചു കയ്യ്വശം വെച്ചിട്ടുള്ള ബസിലെ ക്ലീനെരിനു രു. 1000 -ത്തിന്റെ ഒരു ഫുൾ ബോട്ട്ലെ വേണം. എന്നാലെ തരു എന്നായി.

ഞാനും എന്റെ മറ്റൊരു സുഹൃത്തും വെളുപ്പിനെ തന്നെ ആ തണുപ്പത് ബസിനു വേണ്ടി  വെയിറ്റ് ചെയ്യ്തിരുന്നു.

ബസ്‌ വന്നു, ഞങ്ങൾ ബസിൽ കയറി negotiation തുടങ്ങി. എന്റെ സുഹൃത്ത്‌ "സർ, ബസ്സിൽ ഉള്ള passenger അല്ലെ ആ ഫോണ്‍ കണ്ടത്..പിന്നെ എന്തിനാ ചേട്ടാ നിങ്ങള്ക്ക് ഒരു ഫുൾ" എന്നും ഞാൻ " എന്റെ പോന്നു ചേട്ടാ, 1000 രൂപയുടെ ഫുൾ ഇത്തിരി ഓവറല്ലേ എന്ന ചോദ്യത്തിലും ആശാൻ കുടുങ്ങി പോയി"

പറഞ്ഞു നില്കാൻ സമയം ഇല്ലാത്തതു കൊണ്ട് അവർ ഫോണും തന്നു പത്തു പൈസ വാങ്ങാതെ പറഞ്ഞു വിട്ടു.

സ്വദവേ ഒരു പ്രതിഭലവും പ്രതിക്ഷികാതെ മറ്റൊരാളെ സഹായിക്കുക എന്നതാണ് തത്വം. പക്ഷെ ഈ കലിയുഗത്തില് സഹായങ്ങള്ക്കു price tag-ഉം വെച്ച് നടക്കുന്നവരെ ഓർക്കുമ്പോൾ, എനിക്ക് സഹതാപമാണ് തോന്നുനത്.

ഇവര്ക്കൊകെ ഒരു ആവശ്യം വരുമ്പോ, മറ്റൊരാൾ ഇതേ പോലെ പറഞ്ഞാൽ എന്താവും അവരുടെ മാനസികാവസ്ഥ.

എന്തായാലും പുന്നെല്ലു കണ്ട എലിയെ പോലെ ഇരുന്ന വിദ്യുവാൻ ലത് പോയ അണ്ണനെ പോലെ ആയി പിന്നെ. മ്മടെ അടുത്താ ഓന്റെ ഒക്കെ കളി. അവനെ അല്ല, ഓന്റെ ബാപേനെ വരെ മ്മള് വേലക്കും വാങ്ങും. അല്ല പിന്നെ!!

അങ്ങനെ ഒരു ദിവസം കൂടി കടന്നു പോകുമ്പോൾ,  അദ്ദേഹം ഇങ്ങനെ ഒര്ക്കുനുണ്ടാവും: "സ്മരണ വേണം തേവരെ സ്മരണ!!"

No comments:

Post a Comment